foeticide

ന്യൂയോർക്ക്: കുളിക്കുന്നതിനിടെ പ്രസവിച്ച ആൺകുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ ഇന്ത്യൻ വംശജയായ യുവതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് അമേരിക്കൻ പൊലീസ്. സബീത ദുഖ്​റം എന്ന 23കാരിയാണ് നവജാതശിശുവിനെ കുളിമുറി ജനാലയിലൂടെ വലിച്ചെറിഞ്ഞത

ന്യൂയോർക്കിലെ ക്വീൻസിൽ താമസിക്കുന്ന സബീത കുളിക്കുമ്പോ​ഴാണ്​ ആൺകുട്ടിക്ക്​ ജന്മം നൽകിയത്​.

'പ്രസവിച്ചതും ഞാൻ പരിഭ്രാന്തയായിപ്പോയി. കത്രികയെടുക്ക് പൊക്കിൾകൊടി മുറിച്ചു. ഈ കുട്ടിയെ എന്തുചെയ്യണമോർത്തപ്പോൾ ടെൻഷനായി. ബാത്ത്റൂമിലെ ജനാല തുറന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ചോരപുരണ്ട എന്റെ വസ്ത്രങ്ങൾ അലക്കാനിട്ടു. നന്നായി കുളിച്ചു. ശേഷം പോയി കിടന്ന് ഉറങ്ങി. അയാം സോറി.'- സബീത പറഞ്ഞു.

കുട്ടിയുടെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിനെ അറിയിച്ച്​ ആശുപത്രിയിലെത്തിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​. അഞ്ചടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച കുട്ടിയുടെ തലച്ചോറിന് പരിക്കേറ്റെന്നും ആന്തരിക രക്തസ്രാവമുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മണിക്കൂറുകളോളം പൂർണ നഗ്നനായി നവജാത ശിശു റോഡിൽ കിടന്നുവെന്നാണ് വിവരം.