 
പ്രസവം സിസേറിയൻ ആണെന്നുകേൾക്കുമ്പോഴേ ടെൻഷൻ തുടങ്ങും. ചില പ്രത്യേക സാഹചര്യങ്ങളിലാണ് ഡോക്ടർമാർ സിസേറിയൻ നിർദ്ദേശിക്കാറുള്ളത്. അവ ഇതാണ്...
	- * തീരെ പൊക്കം കുറഞ്ഞ ഗർഭിണികൾക്ക്  അരക്കെട്ടിലെ അസ്ഥികളുടെ വികാസക്കുറവുള്ളപ്പോൾ.
- * കുഞ്ഞുങ്ങൾക്ക് വലിപ്പം കൂടിയാൽ.
- * തലയ്ക്ക് സാധാരണയിൽ കൂടുതൽ വലിപ്പമുണ്ടെങ്കിൽ.
- * മരുന്ന്  കുത്തിവച്ചിട്ടും പ്രസവപുരോഗതി ഇല്ലെങ്കിൽ.
- * ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ.
- * പ്രസവത്തിന് മുമ്പ് രക്തസ്രാവമുണ്ടാകുകയാണെങ്കിൽ.
- * ചില തരം ഹൃദ്രോഗമുള്ള അമ്മമാരിൽ.