
ദക്ഷിണ കൊറിയ: ഓപ്പൺ ഗന്നം സ്റ്റൈൽ...പാചകം ചെയ്ത് കൊണ്ട് ഉല്ലാസവതിയായി ആ പെൺകുട്ടി നൃത്തം ചെയ്യുകയാണ്. തെരുവിൽ ന്യൂഡിൽസ് തയ്യാറാക്കുന്നതിനൊപ്പമാണ് കക്ഷിയുടെ തകർപ്പൻ ഡാൻസ്.
തെരുവിൽ അടുപ്പ് കത്തിച്ച് വലിയ ഇരുമ്പു ചീനച്ചട്ടിയിൽ ന്യൂഡിൽസ് തയ്യാറാക്കുകയാണ് യുവതി. വെറുതെയങ്ങ് പാട്ടിന്റെ താളത്തിനൊപ്പം ചുവടുവെക്കുകയല്ല മറിച്ച്, ന്യൂഡിൽസ് വെന്തുകൊണ്ടിരിക്കുന്ന വലിയ ചീനച്ചട്ടി കയ്യിലെടുത്ത് ചുഴറ്റിയും കറക്കിയുമൊക്കെയാണ് നൃത്തം. ന്യൂഡിൽസ് ഇളക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ പാത്രമൊട്ടാകെ ചുഴറ്റുന്നതും കാണാം. നൃത്തത്തിൽ മുഴുകിയെന്നു കരുതി പാചകത്തിൽ നിന്ന് ശ്രദ്ധ പാളുന്നില്ലെന്നത് വ്യക്തം.
നിരവധി പേരാണ് ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്. മുപ്പത്തിമൂന്നു ലക്ഷത്തിൽപ്പരം ലൈക്കുകളും അറുപത്തിയേഴായിരത്തിൽപ്പരം റീട്വീറ്റുകളും വീഡിയോയ്ക്ക് ലഭിച്ചു. അനായാസം തന്റെ ജോലി ആസ്വദിക്കുന്ന യുവതിയുടെ ചുറ്റിലും നിന്ന് ദൃശ്യം പകർത്തുന്നവരെയും വീഡിയോയിൽ കാണാം.