
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും പിന്നാലെ ഇളയ മകനും 14 കാരനുമായ ബാരൺ ട്രംപിനും കൊവിഡ് ബാധിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ. പ്രഥമ വനിതയായ മെലാനിയ തന്നെയാണ് വിവരം പുറത്തുവിട്ടത്. ട്രംപിനും മെലാനിയക്കും കൊവിഡ് സ്ഥിരീകരിച്ച സമയത്ത് തന്നെയാണ് ബാരണും രോഗം സ്ഥിരീകരിച്ചത്
ബാരണിന് രോഗ ലക്ഷണങ്ങൾ ഒന്നുമില്ലെന്നും അവർ കുറിച്ചു. "ഭാഗ്യത്തിന് അവനൊരു ആരോഗ്യവാനായ കൗമാരക്കാരനാണ് അതിന് പുറമെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല" എന്ന് മെലാനിയ കുറിക്കുന്നു. ഇപ്പോൾ താനും ബാരനും നെഗറ്റീവായതായും മെലാനിയ പ്രസ്താവനയിൽ പറഞ്ഞു.
തനിക്ക് ലക്ഷണങ്ങൾ വളരെ കുറവാണെന്നും വേഗത്തിൽ തന്നെ പ്രഥമ വനിതയായി തന്റെ ചുമതലകൾ പുനരാരംഭിക്കുമെന്നു മെലാനിയ പറഞ്ഞു. ശരീരവേദന, ചുമ, തലവേദന എന്നിവ അനുഭവപ്പെട്ടു. മിക്കപ്പോഴും നല്ല ക്ഷീണം അനുഭവപ്പെട്ടതായും മെലാനിയ കൂട്ടിച്ചേർത്തു.