
സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന 99 ക്രെെം ഡയറി യിൽ ശ്രീജിത്ത് രവി,വിപിൻ മംഗലശേരി,ഗായത്രി സുരേഷ്,ഫർസന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇൻവെസ്റ്റിഗേഷൻ ക്രെെം ത്രില്ലറാണ്.ജിബു ജേക്കബ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ലൂയിയായി ശ്രീജിത്ത് രവിയും പൊലീസ് ഓഫീസർ രവി പ്രസാദായി വിപിൻ മംഗലശേരിയും അഭിനയിക്കുന്നു.പൊലീസ് കമ്മിഷണറുടെ വേഷമാണ് ഗായത്രി സുരേഷിന്. പയസ്,പ്രമോദ് പടിയത്ത്,ധ്രുവ്, നാരായണൻ,ഷിബു ലാസർ, സുമ ദേവി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഛായാഗ്രഹണം മുജീബ് ജുജൂസ് നിർവഹിക്കുന്നു.