
മുടികൊഴിച്ചിലിനുള്ള ഒരു നല്ല പ്രതിവിധിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ ആന്റി ഓക്സിഡന്റുകൾ, വൈറ്റമിൻ ഇ, കെ, അയേൺ എന്നിവയെല്ലാം തന്നെ മുടി കൊഴിച്ചിലിനുള്ള ഉത്തമ ഔഷധങ്ങളാണ്. മുടിവേരുകളിലേയ്ക്ക് കിനിഞ്ഞിറങ്ങാനുള്ള ഗുണം വെളിച്ചെണ്ണയ്ക്കുണ്ട്. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നത് തന്നെ മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്. ബാക്ടീരിയ, ഫംഗസ്  എന്നിവയ്ക്കെതിരെ പ്രവർത്തിക്കാനും വെളിച്ചെണ്ണയ്ക്കു കഴിയും. ഇതെല്ലാം മുടികൊഴിച്ചിലിൽ നിന്നും രക്ഷ നേടാനുള്ള വെളിച്ചെണ്ണയുടെ കഴിവുകൾ തന്നെയാണ്. വെളിച്ചെണ്ണ മുടി കൊഴിച്ചിൽ തടയാൻ പല വിധത്തിലും ഉപയോഗിയ്ക്കാം. പല ചേരുവകളും ചേർത്ത്. ഇവയെല്ലാം തന്നെ നമുക്കു തന്നെ തയ്യാറാക്കാവുന്ന വഴികളാണെന്നതാണ് പ്രധാനം. കൈയോന്നിയും ചെമ്പരത്തിയും കറ്റാർവാഴയും പച്ചനെല്ലിക്കയും കറിവേപ്പിലയും മൈലാഞ്ചിയിലയുമൊക്കെ ചേർത്ത് നല്ല സൂപ്പർ എണ്ണ കാച്ചിയെടുക്കാം.