
നിരവധി ഇന്ത്യൻ റെസ്റ്റോറന്റുകൾ തങ്ങളുടെ രാജ്യത്ത് ഉണ്ടായത് ഭാഗ്യമാണെന്നും തായ്‌വാനീസ് ജനതയ്ക്ക് ഇന്ത്യൻ വിഭവങ്ങൾ ഏറെ ഇഷ്ടമാണെന്നും തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ. തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇന്ത്യൻ വിഭവങ്ങളുടെ ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പിലാണ് സായ് ഇംഗ്-വെൻ ഇന്ത്യയോടുള്ള സ്നേഹം തുറന്നു പറയുന്നത്.
#Taiwan is lucky to be home to many Indian restaurants, & Taiwanese people love them. I always go for chana masala and naan, while #chai always takes me back to my travels in #India, and memories of a vibrant, diverse & colourful country. What are your favourite Indian dishes? pic.twitter.com/IJbf5yZFLY— 蔡英文 Tsai Ing-wen (@iingwen) October 15, 2020
 
ചനാ മസാല, നാൻ എന്നിവയാണ് സായ് ഇംഗ്-വെനിന് ഇന്ത്യൻ വിഭവങ്ങളിൽ ഏറെ പ്രിയപ്പെട്ടത്. അതേ സമയം, ചായ എപ്പോഴും തന്നെ ഇന്ത്യയിൽ നടത്തിയ യാത്രകളിലേക്കും ആകർഷകവും വൈവിധ്യപൂർണവും നിറമാർന്നതുമായ ഇന്ത്യയുടെ ഓർമകളിലേക്കും മടക്കിക്കൊണ്ടു പോകുമെന്നും സായ് പറയുന്നു.
' നിങ്ങളുടെ ഇഷ്ടപ്പെട്ട ഇന്ത്യൻ വിഭവങ്ങൾ ഏതാണ് ? ' എന്നും സായ് ചോദിക്കുന്നുണ്ട്. ചൈനയുമായി സംഘർഷങ്ങൾ പിടിമുറുകുന്നതിനിടെ അടുത്തിടെയായി തായ്‌വാൻ ഇന്ത്യയുമായി സൗഹൃദപരമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്.