
നിലമ്പൂർ : കരുളായി ചെറുപുഴ പള്ളിക്ക് സമീപം . മഴ വെള്ളം കെട്ടി നിൽക്കുന്ന മൈതാനത്ത് ക്രിക്കറ്റ് കളിച്ച യുവാക്കളെ പ്രശസ്തരാക്കി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഈ ഫോട്ടോ ഐ.സി.സി ട്വീറ്റ് ചെയ്തതോടെയാണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്.
നനഞ്ഞ പന്തിൽ പരിശീലനം നടത്തുന്നത് മികച്ച ക്രിക്കറ്റ് താരങ്ങളാക്കി മാറ്റുമെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു എന്നായിരുന്നു ഐസിസിയുടെ ഫോട്ടോയ്ക്ക് ഒപ്പമുള്ള ഐ.സി.സിയുടെ കമന്റ്. ജസ്റ്റിൻ ലൂക്കോസ് ആണ് ക്രിക്കറ്റ് കളിക്കുന്നവരുടെ ചിത്രം പകർത്തിയത്.