
തിരുവനന്തപുരം: ജോസ് കെ മാണി വിട്ടുപോയതോടെ യു.ഡി.എഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇത് യു.ഡി.എഫിന് ഉണ്ടാക്കുന്ന ക്ഷതം ചെറുതല്ലെന്നും എൽ.ഡി.എഫിന് നൽകുന്ന കരുത്ത് വലുതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
കേരള കോൺഗ്രസിന്റെ പല ഘടകങ്ങളും ഇപ്പോൾ എൽ.ഡി.എഫിന്റെ കൂടെയുണ്ട്. കെ.എം. മാണിയും നേരത്തെ എൽ.ഡി.എഫുമായി സഹകരിച്ചിട്ടുണ്ട്. കെ.എം. മാണിയെ ഏറ്റവും അധികം വേദനിപ്പിച്ചത് കോൺഗ്രസാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഉപാധികളില്ലാതെ സഹകരിക്കുമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. രാജ്യസഭ സീറ്റ് പിന്നീട് തീരുമാനിക്കേണ്ട വിഷയമാണ്. സീറ്റുകളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സമയമായിട്ടില്ല. കേരള കോൺഗ്രസിന് എൽ.ഡി.എഫിനോട് സഹകരിക്കാൻ നയപരമായ പ്രശ്നമില്ല. എൽ.ഡി.എഫ് വിട്ടു പോകില്ലെന്നും യു.ഡി.എഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും മാണി സി.കാപ്പൻ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.