who

ജനീവ: ആ​രോ​ഗ്യ​മു​ള്ള​ ​ചെ​റു​പ്പ​ക്കാ​ർ​ക്ക് 2022​ ​വ​രെ​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ല​ന്ന് ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ ​ചീ​ഫ് ​സ​യ​ന്റി​സ്റ്റ് ​സൗ​മ്യ​ ​സ്വാ​മി​നാ​ഥ​ൻ.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​പ്പോ​ൾ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ​പ്രാ​യ​മു​ള​ള​വ​രേ​യും​ ​ദു​ർ​ബ​ല​ ​വി​ഭാ​ഗ​ക്കാ​രെ​യു​മാ​ണെ​ന്ന് ​സൗ​മ്യ​ ​പ​റ​ഞ്ഞു.
'​ ​മു​ൻ​നി​ര​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്നു​മാ​ണ് ​ഇ​ത് ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​അ​വി​ടെ​പ്പോ​ലും​ ​കൂ​ടു​ത​ൽ​ ​അ​പ​ക​ട​സാ​ദ്ധ്യ​ത​യു​ള​ള​വ​ർ​ ​ആ​രൊ​ക്കെ​യാ​ണെ​ന്ന് ​നി​ർ​ണ​യി​ക്കേ​ണ്ട​തു​ണ്ട്.​ ​അ​വ​ർ​ക്ക് ​ശേ​ഷം​ ​പ്രാ​യ​മാ​യ​വ​ർ.​ ​ആ​രോ​ഗ്യ​മു​ള​ള​ ​ചെ​റു​പ്പ​ക്കാ​ർ​ക്ക് 2022​ ​വ​രെ​ ​കാ​ത്തി​രി​ക്കേ​ണ്ടി​ ​വ​രും.​'​ ​-​ ​സൗ​മ്യ​ ​പ​റ​യു​ന്നു .70​ ​ശ​ത​മാ​നം​ ​ആ​ളു​ക​ൾ​ക്കെ​ങ്കി​ലും​ ​വാ​ക്‌​സി​ൻ​ ​ന​ൽ​കാ​ൻ​ ​ക​ഴി​ഞ്ഞാ​ലേ​ ​വ്യാ​പ​നം​ ​ത​ട​യാ​ൻ​ ​ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന​ ​കാ​ര്യ​വും​ ​സൗ​മ്യ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കൊ​വി​ഡി​നെ​തി​രെ​ ​ആ​ർ​ജ്ജി​ത​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​ഉ​ണ്ടാ​വു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ൽ​ ​കാ​ര്യ​മി​ല്ലെ​ന്നും​ ​ആ​ളു​ക​ൾ​ക്ക് ​വാ​ക്‌​സി​ൻ​ ​ല​ഭ്യ​മാ​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​നേ​ര​ത്തേ​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ പറഞ്ഞിരുന്നു.