
ജനീവ: ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് 2022 വരെ കൊവിഡ് വാക്സിൻ ലഭിക്കാൻ സാദ്ധ്യതയില്ലന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ.
ആരോഗ്യപ്രവർത്തകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രായമുളളവരേയും ദുർബല വിഭാഗക്കാരെയുമാണെന്ന് സൗമ്യ പറഞ്ഞു.
' മുൻനിര കൊവിഡ് പ്രതിരോധ പ്രവർത്തകരിൽ നിന്നുമാണ് ഇത് ആരംഭിക്കുന്നത്. അവിടെപ്പോലും കൂടുതൽ അപകടസാദ്ധ്യതയുളളവർ ആരൊക്കെയാണെന്ന് നിർണയിക്കേണ്ടതുണ്ട്. അവർക്ക് ശേഷം പ്രായമായവർ. ആരോഗ്യമുളള ചെറുപ്പക്കാർക്ക് 2022 വരെ കാത്തിരിക്കേണ്ടി വരും.' - സൗമ്യ പറയുന്നു .70 ശതമാനം ആളുകൾക്കെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞാലേ വ്യാപനം തടയാൻ കഴിയുകയുള്ളൂവെന്ന കാര്യവും സൗമ്യ അഭിപ്രായപ്പെട്ടു.
കൊവിഡിനെതിരെ ആർജ്ജിത പ്രതിരോധശേഷി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ലെന്നും ആളുകൾക്ക് വാക്സിൻ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും നേരത്തേ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.