pic

ന്യൂഡൽഹി: രാജ്യത്ത് സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കി. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. അതാത് പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾക്കും ഇതിന് അനുമതി നൽകാതിരിക്കാം.

പരിപാടിക്ക് എത്തുന്ന കലാകാരന്മാർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മേക്കപ്പുകൾ കഴിവതും വീട്ടിൽ തന്നെ പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഓഡിറ്റോറിയങ്ങളിൽ പരമാവധി 200 പേരെ മാത്രമെ അനുവദിക്കു. തുറസായ സ്ഥലങ്ങളിൽ ആറടി അകലം പാലിച്ചു മാത്രമെ കാണികളെ ഇരുത്താവൂവെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.