pic

ന്യൂഡൽഹി :ഭീകരവാദ സംഘടനയായ ഐസിസിലേക്ക് ഇന്ത്യയിൽ നിന്നും കൂടുതൽ പേർ പോയത് കേരളത്തിൽ നിന്നെന്ന് ദേശീയ അന്വേഷണ ഏജൻസി. കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി ഒറ്റയടിക്ക് 22 പേരാണ് ഐസിസിൽ ചേര്‍ന്നത്.



2013-14 എന്നീ വർഷങ്ങളിലായി ഇവർ ഇറാഖിലേക്കും സിറിയയിലേക്കും കടന്നതായാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുള്ള രണ്ട് പേർ ഐസിസിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ മരിച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ബാക്കിയുള്ളവര്‍ പിന്നീട് ആരുമറിയാതെ മടങ്ങിയെത്തി. മറ്റു പലരും ഇപ്പോഴും ഒളിവിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുമായി ബന്ധപ്പെടുന്നവരെ നിരീക്ഷിക്കുന്നുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി


ഐസിസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് പലരും സിറിയയിലേക്കും ഇറാഖിലേക്കുമൊക്കെ പോയത്. എന്നാൽ ഈ സംഘടനയ്ക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ലെന്ന് തിരിച്ചറിഞ്ഞ തോടയാണ് പലരും ഒളിവിൽ പോയത്.