
കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ കുറ്റാരോപിതരായ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താൻ മതിയായ തെളിവുകളില്ലെന്ന് എന്‍.ഐ.എ കോടതി. ഇവരുടെ തീവ്രവാദ ബന്ധം സ്ഥാപിക്കാവുന്ന വസ്തുതകള്‍ കേസ് ഡയറിയിൽ കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചതിനും പ്രതികൾക്കെതിരെ തെളിവില്ല. 10 പേരും സാമ്പത്തിക നേട്ടത്തിനാണ് സ്വര്‍ണം കടത്തിയതെന്നാണ് കോടതിയുടെ വിലയിരുത്തൽ. സ്വർണക്കടത്ത് കേസിൽ എല്ലാ പ്രതികള്‍ക്കെതിരെയും യു.എ.പി.എ നിലനില്‍ക്കുമെന്നായിരുന്നു ദേശീയ അന്വേഷണ ഏജൻസി പറഞ്ഞിരുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായുള്ള പങ്ക് അന്വേഷിക്കണമെന്നും എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്. ദാവൂദ് സംഘത്തിലുള്ള താന്‍സാനിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യക്കാന്‍ ഫിറോസ് ഒയാസിസുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും എൻ.ഐ.ഐ അറിയിച്ചിരുന്നു.