ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 31ാം മത്സരത്തിൽ ബാംഗ്ലൂരിനെതിരെ പഞ്ചാബിന് എട്ട് വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ഇത് പിന്തുടർന്ന കിംഗ്സ് പഞ്ചാബ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടിയാണ് വിജയിച്ചത്.

ബാംഗ്ലൂർ ടീം ക്യാപ്ടൻ വിരാട് കോഹ്ലി 39 പന്തിൽ 48 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. പഞ്ചാബ് ടീം ക്യാപ്ടൻ കെ.എൽ. രാഹുൽ 49 പന്തിൽ 61 റൺസ് നേടി. ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും കിംഗ്സ് പഞ്ചാബും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ പഞ്ചാബ് 97 റൺസിന് വിജയം നേടിയിരുന്നു.

That's that from Sharjah. What a nail-biting finish as #KXIP win by 8 wickets.#Dream11IPL pic.twitter.com/9CHukKlTjO

— IndianPremierLeague (@IPL) October 15, 2020