
തന്റെ 'ബോൾഡ് ആറ്റിട്യൂഡ്' കാരണം ഒരുപോലെ ആരാധകരെയും വിമർശകരെയും സമ്പാദിച്ചയാളാണ് ടിക് ടോക് സെലിബ്രിറ്റിയായ 'ഹെലൻ ഒഫ് സ്പാർട്ട' അഥവാ ധന്യ എസ്. രാജേഷ്. ടിക് ടോക് നിരോധനം വന്ന ശേഷം ഇപ്പോൾ സോഷ്യൽ മീഡിയ ആണ് ധന്യയുടെ കേളീ രംഗം.
തങ്ങളുടെ 'ഹെലനെ' സപ്പോർട്ട് ചെയ്യുന്നതിനായി ആരാധകരും ടിക് ടോക് താരത്തിന്റെ ഒപ്പമുണ്ട്. അതുകൊണ്ടുതന്നെ തന്റെ ഫോളോവേഴ്സിനായി നിരന്തരം ചിത്രങ്ങളും വീഡിയോകളും ധന്യ പോസ്റ്റ് ചെയ്യാറുമുണ്ട്.
നിലവിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇൻസ്റ്റാഗ്രാമിൽ താരത്തിനുള്ളത്. ധന്യ അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
വൈറ്റ് സ്‌കിന്നി ജീൻസും ബ്ലാക്ക് ഹൈ നെക്ക് ടോപ്പും ധരിച്ചുള്ള ചിത്രങ്ങളും വീഡിയോയുമാണ് 'ഹെലൻ' പോസ്റ്റ് ചെയ്തിരിക്കുന്നത്. 'പെണ്ണെന്നാൽ ചിത്രശലഭത്തെ പോലെ ആയിരിക്കണം. കാണാൻ ഭംഗി ഉണ്ടാവണം, പക്ഷെ പിടികൂടാൻ ബുദ്ധിമുട്ടേണ്ടിവരണം.'-എന്നാണ് ഇതിൽ ഒരു ചിത്രത്തിന് ധന്യ നൽകിയിരിക്കുന്ന അടിക്കുറിപ്പ്.