
വണ്ടർബിൽറ്റ് യൂണിവേഴ്സിറ്റി 2006- ൽ നടത്തിയ പഠനത്തിൽ, ആഴ്ചയിൽ മൂന്ന് പ്രാവശ്യമെങ്കിലും പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസുകൾ കുടിക്കുന്നത് അൽഷിമേഴ്സ് സാദ്ധ്യത കുറയ്ക്കുന്നതായി കണ്ടെത്തി. മിക്ക പഴങ്ങളിലും അടങ്ങിയിട്ടുള്ള പോളിഫിനോൾ എന്ന രാസവസ്തു അൽഷിമേഴ്സിലേക്ക് നയിക്കുന്ന പ്രക്രിയകളെ തടസപ്പെടുത്തുന്നത് കൊണ്ടാണിത്. മസ്തിഷ്‌കശേഷി വർദ്ധിപ്പിക്കുന്ന പാനീയങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ആപ്പിൾ, ബ്ലൂബെറി, കാരറ്റ്, കാബേജ്, സെലറി, ചെറി, കിവി, നാരങ്ങ, ഓറഞ്ച്, പൈനാപ്പിൾ, സ്‌ട്രോബെറി, കുക്കുംബർ, മുന്തിരി തുടങ്ങിയവയെല്ലാം ജ്യൂസാക്കി ആഴ്ചയിൽ മൂന്നു തവണയെങ്കിലും കുടിക്കുക. ആപ്പിളും കാരറ്റും ബീറ്റ്റൂട്ടും ചീരയും ചേർത്തുള്ള പാനീയം അല്ലെങ്കിൽ സെലറിയും ആപ്പിളും ബ്ലൂബെറിയും ചേർത്തുള്ള പാനീയം തുടങ്ങി വിവിധ പഴങ്ങളുടെ മിശ്രിത ജ്യൂസുകളായും ഉപയോഗിക്കുന്നത് ഗുണം നല്‌കും.