hareesh-peradi-pinarayi-v

പ്രകടനപത്രികയിലെ 570 വാഗ്ദാനങ്ങളും നടപ്പാക്കിയ പിണറായി സർക്കാർ ബാക്കി 30 എണ്ണം കൂടി നടപ്പാക്കിയാൽ അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കുമെന്ന് ചലച്ചിത്രതാരം ഹരീഷ് പേരടി. ജോസ് കെ മാണി കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് എൽ.ഡി.എഫിൽ ചേർന്നതിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് പേരടി മുഖ്യമന്ത്രി പിണറായിയെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്. പിണറായിയുടെ ജനക്ഷേമ ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനം തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട സഖാവേ എന്താണ് പരിപാടി?..ഇപ്പം ജോസ് കെ മാണി വന്നു...ഇനിയും ആളുകൾ ഇടത്തോട്ട് വരാൻ കാത്തിരിക്കുന്നു..ഈ മഹാമാരിയുടെ കാലത്തും നിങ്ങളിങ്ങനെ ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും...പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്...നമ്മുടെ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570തും നടപ്പിലാക്കിയില്ലെ...ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട...അതിന്റെ പേരിൽ ആ പാവങ്ങൾ ഒരു അഞ്ച് സീറ്റെങ്കിലും പിടിച്ചോട്ടെ...താങ്കളുടെ പേര് പിണറായി വിജയൻ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടെ താങ്കൾ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളു എന്നറിയാം...പക്ഷെ അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും എന്ന് മാത്രം...അഭിവാദ്യങ്ങൾ ...

പ്രിയപ്പെട്ട സഖാവേ എന്താണ് പരിപാടി?..ഇപ്പം ജോസ് കെ. മാണി വന്നു...ഇനിയും ആളുകൾ ഇടത്തോട്ട് വരാൻ കാത്തിരിക്കുന്നു..ഈ...

Posted by Hareesh Peradi on Thursday, October 15, 2020