
മലയാള സിനിമയുടെ യംഗ് സൂപ്പർ സ്‌റ്റാർ പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. പുത്ര വാത്സല്യത്തിന് തുല്യമായ വാക്കുകളോടെയാണ് പൃഥ്വിക്ക് മലയാളത്തിന്റെ മഹാനടൻ ആശംസകൾ ചൊരിഞ്ഞത്.
'ഹാപ്പി ബർത്ത്ഡേ മോനേ...വലിയ സിനിമകൾ ചെയ‌്ത് ഏറ്റവും വലിയ ആളാകാൻ ഈശ്വരൻ മോനെ സഹായിക്കട്ടെ. ഒരുപാട് സന്തോഷം, ഒരുപാട് പ്രാർത്ഥന. നമുക്ക് ഒരുമിച്ച് മുന്നോട്ടു നീങ്ങി വലിയ വലിയ സിനിമകൾ ചെയ്യാനുള്ള ഭാഗ്യവും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഹാവ് എ ഫെന്റസ്‌റ്റിക് ഇയർ' -മോഹൻലാൽ ആശംസിച്ചു.
എല്ലാ നല്ല ചിന്തകളും ഉണ്ടാകട്ടെയെന്നാണ് ആന്റണി പെരുമ്പാവൂർ ആശംസയായി നേർന്നത്. നമ്മുടെ എമ്പുരാനെ പ്രത്യേകം ഒന്ന് നോക്കിക്കോണെയെന്ന ആന്റണിയുടെ വാക്കുകൾ മോഹൻലാൽ അത്ഭുതത്തോടെയാണ് കേട്ടിരുന്നത്.
ജന്മദിനത്തിന് ദിവസങ്ങൾക്ക് മുമ്പുതന്നെ പൃഥ്വിയുടെ ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. സിനിമാ മേഖലയിലെ നിരവധി സഹപ്രവർത്തകർ ആശംസകളുമായി എത്തിക്കഴിഞ്ഞു. എന്നാൽ ഏറ്റവും പ്രത്യേകതയുള്ളത് താരത്തിന്റെ സ്വന്തം വീട്ടിൽ നിന്നും തന്നെയായിരുന്നു. മകൾ അല്ലിയുടെ വകയായി പ്രിയതമ സുപ്രിയ ഒരുക്കിയ ബെർത്ത് ഡേ കേക്കും ഇതിനോടകം സോഷ്യൽ മീഡിയയുടെ മനം കവർന്നുകഴിഞ്ഞു. ആടുജീവിതം തീമിലാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്.
എല്ലാ ഉയർച്ചതാഴ്‌ച്ചകളിലും നമ്മുടെ പ്രണയത്തിന്റെ സൗഖ്യം പങ്കിടാൻ കഴിയട്ടെയെന്ന് സുപ്രിയ ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു.