gun

തിരുവനന്തപുരം: കേരള പൊലീസ് ഏറ്റെടുത്ത പുതിയ എംപി 5 പാരബെല്ലം സബ്‌മെഷീൻ തോക്കിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച് മനോജ് എബ്രഹാം ഐ.പി.എസ്. ജർമ്മൻ ചെറുകിട ആയുധ നിർമാതാക്കളായ ഹെക്ലർ ആന്റ് കൊച്ചിന്റെ കൈകാര്യം ചെയ്യാൻ എളുപ്പമുള്ള, ഭാരം കുറഞ്ഞ ആയുധമാണിത്.

ഓട്ടോമാറ്റിക്കാണ്, ഒരു സ്വിച്ച് മാറ്റുമ്പോൾ സിംഗിൾ ഷോട്ട്, ഡബിൾ ഷോട്ട് എന്നിങ്ങനെ ആക്കാൻ പറ്റും. ഈ ആയുധങ്ങൾ കേരള പൊലീസിന്റെ കമാൻഡോ, എ.എൻ.എഫ് വിഭാഗങ്ങൾ ഉപയോഗിക്കുമെന്ന് മനോജ് എബ്രഹാം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

1960 കളിലാണ് ഈ തോക്ക് വികസിപ്പിച്ചെടുത്തത്. ചില സെമി ഓട്ടോമാറ്റിക് പതിപ്പുകൾ ഉൾപ്പെടെ എംപി 5ന്റെ നൂറിലധികം ഭേദങ്ങൾ ഉണ്ട്. 40 രാജ്യങ്ങളും നിരവധി സൈനിക, നിയമ നിർവ്വഹണ, രഹസ്യാന്വേഷണ, സുരക്ഷാ സംഘടനകളും അംഗീകരിച്ച എംപി 5 ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സബ് മെഷീൻ തോക്കുകളിൽ ഒന്നാണ്.