
എം.ബി.ബി. എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.യു.എം.എസ്, ബി.എസ്. എം.എസ്, ബി.എസ്സി. അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ബി.വി.എസ്.സി.ആന്റ് എ.എച്ച്., ബി.എഫ്. എസ്.സി. കോഴ്സുകളിലേക്കാണ് നീറ്റ് ഫലം അടിസ്ഥാനമാക്കി പ്രവേശനം.
കട്ട് ഓഫ് മാർക്ക് 50 പെർസെന്റൈലാണ്. ഒ.ബി.സിക്ക് 45.
എം.ബി.ബി.എസ് സീറ്റുകൾ- 86,000. ബി.എഡി.എസ്- 29,000. എം.ബി. ബി.എസ്, ബി.ഡി.എസ് പ്രവേശനം റാങ്കിന്റെ അടിസ്ഥാനത്തിലാണ്.നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് കാർഷിക, വെറ്ററിനറി, ഫിഷറീസ്, ആയുർവേദ, ഹോമിയോ മറ്റ് ആരോഗ്യ കോഴ്സുകളിലെ പ്രവേശനം.
കൗൺസലിംഗ്
മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (MCC) ഉടൻ വിജ്ഞാപനം ഇറക്കും. അഖിലേന്ത്യാ ക്വാട്ട, ഡീംഡ്, സെൻട്രൽ യൂണിവേഴ്സിറ്റി, എ.എഫ്.എം.സി, എയിംസ്, ജിപ്മർ എന്നിവയിലേയ്ക്ക് അഖിലേന്ത്യാ കൗൺസലിംഗാണ്. എയിംസ്,ജിപ്മർ കൗൺസലിംഗ് ഈ വർഷമാണ് നീറ്റിൽ ഉൾപ്പെടുത്തിയത്. ബന്ധപ്പെട്ട വിജ്ഞാപനം പ്രത്യേകം ശ്രദ്ധിയ്ക്കണം
രജിസ്ട്രേഷൻ
അഖിലേന്ത്യാ കൗൺസലിംഗ് www.mcc.nic.in എന്ന വെബ്സൈറ്റിലൂടെയാണ്. UG admission click ചെയ്ത് രജിസ്റ്റർ ചെയ്ത് നിശ്ചിത ഫീസ് അടക്കണം അഖിലേന്ത്യാ ക്വോട്ട സർക്കാർ സീറ്റിനും ഡീംഡിനും ഒരുമിച്ചാണെങ്കിൽ രണ്ട് ലക്ഷം രൂപ ഫീസടയ്ക്കേണ്ടിവരും. അടച്ച തുക ഫീസിൽ അഡ്ജസ്റ്റ് ചെയ്യും. അഡ്മിഷൻ ലഭിച്ചില്ലെങ്കിൽ തിരിച്ചു നൽകും.
എം.ബി.ബി. എസ്, ബി.ഡി.എസ് അഖിലേന്ത്യാ ക്വോട്ടയിലേക്കും സെൻട്രൽ യൂണിവേഴ്സിറ്റികളിലെയും ഡീംഡ് യൂണിവേഴ്സിറ്റികളിലെയും സീറ്റുകളിലേക്കും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവ്വീസസാണ് കൗൺസലിംഗ് നടത്തുന്നത്.
വെറ്ററിനറി കോളേജുകളിലെ 15% അഖിലേന്ത്യാ സീറ്റുകളിലേയ്ക്ക് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും.
അഖിലേന്ത്യാ ക്വോട്ട
ജമ്മു-കാശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 15% സീറ്റുകൾ ഇതിലാണ്. ഡീംഡ് മെഡിക്കൽ കോളേജുകൾ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ് സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളിലേയ്ക്കും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സയൻസാണ് കൗൺസലിംഗ് നടത്തുന്നത്.
എ.എഫ്.എം.സി.പൂനെ, ഇ.എസ്.ഐ. മെഡിക്കൽ കോളേജുകൾക്കും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്തിന്റെ പ്രത്യേക കൗൺസലിംഗാണ്. എ.എഫ്. എം.സിയിൽ നീറ്റ് റാങ്കിനു പുറമെ സ്ക്രീനിംഗ് ടെസ്റ്റുകളും, യോഗ്യതാ മാനദണ്ഡങ്ങളുമുണ്ട്.
ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് രണ്ട് കൗൺസലിംഗ് കൂടാതെ മോപ്പപ്പ് റൗണ്ടും നടത്തും.
സംസ്ഥാന കൗൺസലിംഗ്
സംസ്ഥാനങ്ങളിലെ 85% സീറ്റുകളിലേയ്ക്കും സംസ്ഥാന പരീക്ഷ കമ്മിഷണർമാരാണ് കൗൺസലിംഗ് നടത്തുന്നത്.
രാജ്യത്തെ സ്വകാര്യ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ സീറ്റുകളിലേയ്ക്ക് എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
സർക്കാർ ക്വാട്ടയിലും സ്വകാര്യകോളേജുകളിലെ സീറ്റുകളിലും പരീക്ഷാ കമ്മിഷണർ അലോട്ട്മെന്റ് നടത്തും.
സർക്കാർ സീറ്റുകളിലേയ്ക്ക് 2-3 കൗൺസലിംഗും, സ്വകാര്യ കോളേജുകളിലേക്ക് 3-4 കൗൺസലിംഗും ഓൺലൈനിൽ നടത്തും.
രേഖകൾ
നീറ്റ് അഡ്മിറ്റ് കാർഡ്, റാങ്ക് ലെറ്റർ, 10, 12 ക്ലാസ്സുകളിലെ മാർക്ക് ഷീറ്റ്, ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ്, സ്റ്റേറ്റ് ക്വാട്ടയിലേക്ക് നേറ്റ്വിറ്റി സർട്ടിഫിക്കേറ്റ്
(നാളെ: ഫീസും അനുബന്ധ കോഴ്സുകളും)