jose-k-mani-kanam-rajendr

തിരുവനന്തപുരം: എം.എൻ സ്‌മാരകത്തിലെത്തി ജോസ് കെ മാണി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി. കേരള കോൺഗ്രസ് എൽ.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് എൽ.ഡി.എഫിന്റെ മുതിർന്ന നേതാവായ കാനം രാജേന്ദ്രനെ കണ്ടതെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം ജോസ് കെ മാണി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബാക്കി കാര്യങ്ങൾ മുന്നണിയുമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐക്യജനാധിപത്യ മുന്നണിയോടൊപ്പം നിന്നപ്പോൾ സി.പി.ഐ തങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ആ തർക്കങ്ങളെല്ലാം അടഞ്ഞ അദ്ധ്യായമായെന്നും ജോസ് കെ മാണി വ്യക്തമാക്കി. സി.പി.എമ്മിലെ ചില നേതാക്കളെ കണ്ടു, ഇനി കാണാനുമുണ്ട്. മുന്നണി പ്രവേശനം വേഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.കെ.ജി സെന്ററിലെത്തുന്നതിന് മുമ്പാണ് ജോസ് കെ മാണി എം.എൻ സ്‌മാരകത്തിലേക്ക് എത്തിയത്. ഇന്ന് ജോസ് കെ മാണി മുഖ്യമന്ത്രിയെ കണ്ടേക്കുമെന്നും സൂചനയുണ്ട്.