
ലോകം മുഴുവൻ കൊവിഡ് ഭീതിയിലാണ്. ഭയപ്പെടുത്തുന്ന വാർത്തകൾക്കിടയിൽ മനസിന് കുളിർമ നൽകുന്നയൊരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു നവജാത ശിശുവിന്റെയും ഡോക്ടറുടെയും ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഗൈനക്കോളജിസ്റ്റായ സമീർ ചെയിബ് ആണ് ആശുപത്രിയിൽ നിന്നുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ ചിരിച്ചുകൊണ്ട് കുഞ്ഞിനെ എടുത്ത് നിൽക്കുകയാണ് ഡോക്ടർ. കുഞ്ഞാകട്ടെ ഗൈനക്കോളജിസ്റ്റിന്റെ മാസ്‌ക് പിടിച്ചുവലിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം മിനിട്ടുകൾക്കുള്ളിലാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.34,000 ത്തിലധികം പേർ ഇതിനോടകം പോസ്റ്റ് ലൈക്ക് ചെയ്തു. 'മനോഹരമായ ചിത്രം', 'ക്യൂട്ട്' എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.