oil

ഭക്ഷ്യവസ്തുക്കൾ വറുക്കുന്നതിനും വേവിക്കുന്നതിനും ഭക്ഷ്യഎണ്ണ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുന്ന പ്രവണത നമ്മുടെ നാട്ടിൽ വ്യാപകമാണ്. വലിയ ഭക്ഷ്യസംരംഭകർ ഉപയോഗശേഷം ഈ എണ്ണ സോപ്പ് നിർമ്മാണം പോലുള്ള വ്യാവസായിക ആവശ്യങ്ങൾക്ക് നൽകുകയാണ് ചെയ്യുന്നത്. എന്നാൽ ചിലയിടങ്ങളിൽ ഇത്തരം എണ്ണ തട്ടുകടകൾ ഉൾപ്പെടെ ചെറുകിട കച്ചവടക്കാരിലേക്ക് കുറഞ്ഞ നിരക്കിൽ എത്തുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇങ്ങനെയുള്ള മോശം പ്രവണത ഇല്ലാതാക്കുന്നതിനും ഉപയോഗിച്ച എണ്ണ വീണ്ടും വിപണിയിൽ എത്താതിരിക്കുന്നതിനുമായി എഫ്.എസ്.എസ്.എ.ഐ ( FSSAI ) ആവിഷ്കരി​ച്ചതാണ് റീപർപസ് യൂസ്‌ഡ് കുക്കിംഗ് ഓയിൽ (RUCO) പദ്ധതി. ഇൗ പദ്ധതി പ്രകാരം ഉപയോഗിച്ച എണ്ണ അംഗീകൃത കളക്‌ഷൻ ഏജന്റുമാർ ഭക്ഷ്യസംരംഭകരിൽ നിന്ന് ശേഖരിക്കുകയും അവ പ്രോട്ടോക്കോൾ പാലിച്ച് രാജ്യത്തെ ബയോഡീസൽ കമ്പനികളിൽ എത്തിക്കുകയും ചെയ്യുന്നു.

ഭക്ഷ്യസാധനങ്ങൾ വറുക്കുകയും പൊരിക്കുകയും ചെയ്യുന്നതിനായി എണ്ണ ചൂടാക്കുമ്പോൾ അതിന്റെ രാസഘടനയിൽ മാറ്റം സംഭവിക്കുന്നുണ്ട്. അതോടെ എണ്ണയിൽ ടി.പി.സി (Total Polar Compounds) എന്ന ദോഷകരമായ ഘടകം രൂപം കൊള്ളുകയാണ്. ഇത്തരത്തിൽ ടി.പി.സി കൂടുതലായുള്ള എണ്ണയിൽ വറുത്ത ഭക്ഷണം കഴിക്കുന്നത് ഉയർന്ന രക്ത സമ്മർദ്ദത്തിനും ഹൃദയധമനികൾക്ക് തകരാറ് വരുത്തുന്നതിനും ഇടയാക്കാം. അൾഷിമേഴ്സ് രോഗം, കരൾ രോഗങ്ങൾ എന്നിവയ്ക്കും ഇത് കാരണമായേക്കാം. അതുകൊണ്ടു തന്നെ എഫ്.എസ്.എസ്.എ.ഐ ഭക്ഷ്യഎണ്ണയിലെ ടി.പി.സി 25 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചിതശതമാനത്തിലേറെയുള്ള ഭക്ഷ്യഎണ്ണ ആഹാര പദാർത്ഥങ്ങൾ വറുക്കുന്നതിന് ഉപയോഗിക്കുന്നത് ചട്ടങ്ങൾ പ്രകാരം കുറ്റകരമാണ്.

പുനരുപയോഗ രീതി

ചെറുകിട കച്ചവടക്കാർ

1) ഭക്ഷ്യഎണ്ണ ഒറ്റതവണ മാത്രം ചൂടാക്കി ഉപയോഗിക്കുന്നതാണ് ഉചിതം. പരമാവധി 3 തവണ. അതിൽ കൂടുതൽ പുനരുപയോഗം പാടില്ല.

2) വറുക്കുന്നതിന് ഉപയോഗിക്കുന്ന എണ്ണ ഉപയോഗശേഷം അരിച്ച് അതിലെ ഭക്ഷണ അവശിഷ് ടങ്ങൾ നീക്കം ചെയ്തിരിക്കണം.

3) നീല - ചാരനിറമുള്ള പുക, പശ, ഇരുണ്ട നിറം എന്നിവയിൽ ഏതെങ്കിലുമൊന്ന് ചൂടാക്കുന്ന എണ്ണയിൽ കാണുന്നത് എണ്ണ പുനരുപയോഗയോഗ്യമല്ലാതായി എന്നതിന് തെളിവാണ്. ഇത്തരം എണ്ണ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല.

4) ഉപയോഗയോഗ്യമല്ലാത്ത എണ്ണ കാനകളിലോ, അഴുക്കുചാലുകളിലോ ഒഴുക്കി കളയാൻ പാടില്ല. ഇത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തും.

5) ഉപയോഗിച്ച ഭക്ഷ്യ എണ്ണ പരിസ്ഥിതിയ്ക്ക് ഹാനികരമല്ലാത്ത തരത്തിൽ നിർമ്മാർജനം ചെയ്യേണ്ടതാണ്. ഇത് ബയോഡീസൽ നിർമ്മാണത്തിനായി സർക്കാർ അംഗീകാരമുള്ള കളക്‌ഷണ ഏജന്റുമാർക്ക് നൽകുന്നതാണ് ഉചിതം.

6) ഉപയോഗിച്ച ഭക്ഷ്യഎണ്ണ തീയിൽ നിന്നും ഗ്യാസ് സിലൻഡറിൽ നിന്നും അകലെ വേണം സൂക്ഷിക്കാൻ.

7) ഏതൊരു ഭക്ഷ്യസംരംഭകനും തങ്ങളുടെ ആവശ്യത്തിനായി ഉപയോഗിച്ച ഭക്ഷ്യ എണ്ണ..............................................

വൻകിട ഭക്ഷ്യ സംരംഭകർ

1) ടി.പി.സി 25 ശതമാനത്തിൽ കൂടുതൽ 808 ഭക്ഷ്യഎണ്ണ അപകടകരമായ മാലിന്യമായി കണക്കാക്കി ഒഴി​വാക്കിയിരിക്കണം.

2) ഉപയോഗയോഗ്യമല്ലാത്ത ഇത്തരം എണ്ണ തണുത്തതിന് ശേഷം പ്രത്യേകം കാനുകളിൽ നിറച്ച് ' യൂസ്‌ഡ് കുക്കിംഗ് ഓയിൽ" എന്ന് ലേബൽ പതിച്ച് സൂക്ഷിക്കണം.

3) ചൂടുളള എണ്ണ കാനിലേക്ക് ഒഴിക്കാൻ പാടില്ല.

4) അംഗീകൃത കളക്‌ഷൻ ഏജൻസികൾ നൽകുന്ന കണ്ടെയ്‌നറിൽ എണ്ണ സൂക്ഷിക്കാം.

5) ഉപയോഗിച്ച എണ്ണ തീ, ഗ്യാസ് സിലിൻഡർ എന്നിവയിൽ നിന്നു മാറ്റി സൂക്ഷിക്കണം.

6) ഉപയോഗിച്ച ഭക്ഷ്യഎണ്ണ പരിസ്ഥിതിയ്ക്ക് ഹാനികരമല്ലാത്ത തരത്തിൽ നിർമ്മാർജനം ചെയ്യണം. ഇത് സർക്കാർ അംഗീകാരമുളള കളക്‌ഷൻ ഏജന്റുമാർക്ക് ബയോഡീസൽ നിർമ്മാണത്തിന് നൽകുന്നതാണ് ഉചിതം.

7) ഉപയോഗിച്ച എണ്ണ കൈകാര്യം ചെയ്യുന്ന രീതി സംബന്ധിച്ച് എല്ലാ ഭക്ഷ്യസംരംഭകരും ജീവനക്കാർക്ക് പരിശീലനം നൽകണം. ദി​വസം 50 ലി​റ്ററി​ലധി​കം എണ്ണ ഉപയോഗി​ക്കുന്ന എല്ലാ വലിയ ഭക്ഷ്യസംരംഭകരും ഉപയോഗിച്ച എണ്ണയുടെ കണക്ക് സംബന്ധിച്ച് കൃത്യമായ രജിസ്റ്റർ സുക്ഷി​ക്കണം.

 ഗാർഹിക ഉപയോഗം

1) വറുക്കുവാനോ പൊരിക്കുവാനോ ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വറുക്കുന്നതിനോ, പൊരിക്കുന്നതിനോ ഉപയോഗിക്കരുത്. അവ കറികൾ തയ്യാറാക്കാൻ ഉപയോഗിക്കാവുന്നതാണ്.

2) നീല - ചാര നിറമുളള പുക, പത, ഇരുണ്ട നിറം എന്നിവയിൽ ഏതെങ്കിലുമൊന്ന് ചൂടാക്കുന്ന എണ്ണയിൽ കാണുന്ന പക്ഷം ഈ എണ്ണ ഉപയോഗിക്കാൻ പാടില്ല.

3) ഒരു തവണ ഉപയോഗിച്ച ശേഷം സൂക്ഷിക്കുന്ന എണ്ണ വളരെ പെട്ടെന്ന് കേടാകാൻ സാദ്ധ്യത ഉളളതിനാൽ അവ ഒന്നോ രണ്ടോ ദിവസത്തിനുളളിൽ ഉപയോഗിച്ച് തീർക്കണം. അല്ലാത്ത പക്ഷം ഉപയോഗിക്കാൻ പാടില്ല.

4) ഉപയോഗശേഷമുളള എണ്ണ പുതിയ എണ്ണയുമായി കലർത്തി സൂക്ഷിക്കരുത്.

5 ) ഉപയോഗിച്ച എണ്ണ ചെറിയ അളവിലുളളത് നശിപ്പിക്കാണ അറക്കപ്പൊടി, പഴയ ടൗവ്വൽ, പേപ്പർ എന്നിവയിൽ കലർത്തി ഡസ്റ്റ് ബിന്നിൽ നിക്ഷേപിക്കാം.