
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീ ഡി ചിത്രത്തിന്റെ ഛായാഗ്രഹണം വിഖ്യാത ഛായഗ്രാഹകൻ സന്തോഷ് ശിവൻ നിർവഹിക്കും. ഇതിന്റെ ചർച്ചകൾ നടന്നു വരികയാണ്.സന്തോഷിന്റെ ഡേറ്റുകൾ ഫൈനലൈസ് ചെയ്താൽ അന്തിമ തീരുമാനമെടുക്കും.മലയാളത്തിൽ ആദ്യ ത്രീഡി ചിത്രമൊരുക്കിയ ജിജോയാണ് ബറോസിന്റെ രചന നിർവഹിക്കുന്നത്.ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണിപ്പോൾ സന്തോഷ് ശിവൻ. മഞ്ജുവാര്യരാണ് ഈ ചിത്രത്തിലെ നായിക. ലോകേഷ് കനകരാജിന്റെ ഹിറ്റായ തമിഴ് ചിത്രം മാ നഗരം ഹിന്ദിയിൽ റീമേക്ക് ചെയ്യാനും സന്തോഷ് ആലോചിക്കുന്നുണ്ട്.ചിത്രം സംവിധാനം ചെയ്യാനാണ് തീരുമാനം. അച്ഛനും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവനെക്കുറിച്ച് കേരള മീഡിയ അക്കാഡമിക്കു വേണ്ടി സന്തോഷ്ശിവൻ സംവിധാനം ചെയ്യുന്ന ശിവനയനം എന്ന ഡോക്യുമെന്ററി നിർമ്മാണം പൂർത്തിയായി.