nandu-prithviraj

പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്ന് നടൻ നന്ദു. വലിയ വലിയ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് കൗമുദി ടിവിയിലൂടെ പൃഥ്വിരാജിന് നന്ദു ആശംസ നേർന്നു. താൻ പൊന്നുപോലെ നോക്കിയ ഒരാളിപ്പോൾ രാജുവിന്റെ കൈയിലാണെന്നും, താൻ നോക്കിയതുപോലെ തന്നെ അതിനെ നോക്കണമെന്നും നന്ദു വീഡിയോയിൽ ആവശ്യപ്പെട്ടു.

നമ്മളെ രണ്ടുപേരെക്കാളും പ്രായമുള്ള ഒരാൾ നമുക്കിടയിൽ ഒരു ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പഴയ ലാൻഡ് മാസ്‌റ്റർ വണ്ടി, ലൂസിഫറിന്റെ വണ്ടി. ആ വണ്ടി ഇപ്പോഴും സുഖമായിരിക്കുന്നുവെന്ന് വിചാരിക്കുന്നു. പൊന്നുപോലെ നോക്കികൊള്ളണം, ഞാൻ പൊന്നുപോലെ നോക്കിയതാണ്.

ലൂസിഫറിൽ വേഷമില്ലാതിരുന്നിട്ടും ചിത്രത്തിൽ എത്തിപ്പെട്ടതെങ്ങനെയെന്ന് നന്ദു വെളിപ്പെടുത്തുന്നുണ്ട്. 'ലൂസിഫറിൽ വേഷമില്ലേ എന്ന് ഞാൻ രാജുവിനോട് ചോദിച്ചപ്പോൾ, ചേട്ടാ ഇതിനകത്ത് ചേട്ടന് പറ്റിയ ഒന്നുമില്ല. ഏകദേശം എല്ലാം ആയിക്കഴിഞ്ഞു എന്നായിരുന്നു. അപ്പോൾ ഞാൻ രാജുവിനോട് പറഞ്ഞത്; ഒരു സീൻ ആണെങ്കിലും വേണം. രാജു ആദ്യമായി സിനിമ ഡയറക്‌ട് ചെയ്യുമ്പോൾ അതിൽ അഭിനയിക്കുക എന്നത് എന്റെ പ്രിവിലേജ് ആണെന്നായിരുന്നു. എങ്കിൽ നോക്കാം എന്ന പൃഥ്വിരാജിന്റെ മറുപടിയിൽ നിന്നാണ് ഞാൻ ലൂസിഫറിലേക്ക് എത്തിപ്പെട്ടത്.