cow-graze

ഭുവനേശ്വർ:അയൽവാസിയുടെ പശു തന്റെ കൃഷിയിടത്തിലെത്തി നിരന്തരം വിളകൾ നശിപ്പിക്കുന്നെന്ന് പരാതി പറഞ്ഞ കർഷകന് നേരിടേണ്ടി വന്നത് വളരെ നിർഭാഗ്യകരമായ പ്രതികരണങ്ങളാണ്. ഒഡീഷയിലെ ബാലൻഗീർ ജില്ലയിലെ ബൻഹർപള‌ളിയിൽ ഒക്‌ടോബർ11നാണ് സംഭവം. അയൽവാസിയുടെ പശു തന്റെ തോട്ടത്തിലെത്തി കൃഷി ചെയ്യുന്ന വിളകൾ നശിപ്പിക്കുന്നു എന്ന് പരാതി പറഞ്ഞതും പശുവിന്റെ ഉടമയുമായി തർക്കമുണ്ടായി. വൈകാതെ പ്രശ്‌നം വലുതാകുകയും ഗ്രാമ കോടതി കർഷക കുടുംബത്തെ ബഹിഷ്‌കരിക്കാൻ ഉത്തരവിടുകയും ചെയ്‌തു. കർഷകന്റെ കുടുംബവുമായി സംസാരിച്ചാലോ, അവരുടെ റേഷൻ കടയിൽ നിന്ന് സാധനം വാങ്ങിയാലോ 10,000 രൂപ പിഴയും ഗ്രാമകോടതി വിധിച്ചു.

ഇതിന്റെ ഫലമായി ജനങ്ങളാരും ഇവരുമായി സഹകരിക്കാൻ തയ്യാറായില്ല. തുടർന്ന് കുടുംബം പ്രതിസന്ധിയിലായതോടെ കർഷകന്റെ സഹോദരൻ ബാലൻഗീറിലെ സദറിലെ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരിക്കുകാണ്. ഗ്രാമ കോടതി വിധി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ സാധു കർഷക കുടുംബം.