
ജോസ് കെ മാണി എ.കെ.ജി സെന്ററിലെത്തി സി.പി.എം നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ പരിഹസിച്ച് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. നോട്ട് എണ്ണുന്ന മെഷീൻ മാണിയുടെ വീട്ടിലുണ്ട് എന്ന പഴയ സി.പി.എം ആരോപണത്തെ ഓർമ്മിപ്പിച്ചാണ് ബൽറാമിന്റെ കുറിപ്പ്.
വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്
ബെസ്റ്റ് മെഷീനാണ് ട്ടോ..
ഇപ്പഴും നല്ല വർക്കിംഗ് കണ്ടീഷൻ...
ഇവിടെയാണതിനിപ്പോ ഏറ്റവും ആവശ്യം.
പ്രത്യേകം നന്ദി.
ഇതുപോലെ സ്വർണനാണയം എണ്ണുന്ന മെഷീൻ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ?
ബെസ്റ്റ് മെഷീനാണ് ട്ടോ..
ഇപ്പഴും നല്ല വർക്കിംഗ് കണ്ടീഷൻ...
ഇവിടെയാണതിനിപ്പോ ഏറ്റവും ആവശ്യം.
പ്രത്യേകം നന്ദി.ഇതുപോലെ സ്വർണ്ണനാണയം എണ്ണുന്ന മെഷീൻ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ?
Posted by VT Balram on Friday, October 16, 2020
ജോസ് കെ മാണിയേയും റോഷി അഗസ്റ്റിനേയും എ.കെ.ജി സെന്ററിൽ നിന്ന് കോടിയേരിയും വിജയരാഘവനും യാത്രയാക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് അടിക്കുറിപ്പുകൾ ക്ഷണിന്നുവെന്നായിരുന്നു ശബരിനാഥൻ എം.എൽ.എയുടെ ഫേസ്ബുക്ക് കുറിപ്പ്.
അടിക്കുറിപ്പുകൾ ക്ഷണിക്കുന്നു.
Posted by Sabarinadhan K S on Friday, October 16, 2020