
ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അശോക് ആർ കലീത്ത കഥ എഴുതി സംവിധാനം ചെയ്യുന്ന വേലുക്കാക്ക ഒപ്പ് കാ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.75 വയസുള്ള വേലു എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. കാക്ക എന്നാണ് നാട്ടുകാർ വേലുവിനെ വിളിക്കുന്നത്. കാക്കയെ പോലെയാണ് വേലു. മാലിന്യം നീക്കം ചെയ്യുന്നതാണ് വേലുവിന്റെ പണി.ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത വേലു വാർദ്ധ്യകത്തിൽ ഒറ്റപ്പെടുകയും തുടർ ജീവനവുമാണ് പ്രമേയം.നസീർ സംക്രാന്തി, പാഷാണം ഷാജി, തങ്കച്ചൻ വിതുര, ഉമ എന്നിവരാണ് മറ്റു താരങ്ങൾ. പി. ജെ. വി ക്രിയേഷൻസിന്റെ ബാനറിൽ സിബി വർഗീസ് പുല്ലൂരുത്തിക്കരി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിർവഹിക്കുന്നു. തിരക്കഥ സത്യൻ എം. എ.