ജീവിതത്തിലെ എന്തുപ്രശ്നത്തിനും പരിഹാരം കാണാൻ കോന്നിയിലെ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെത്തി കളളും മുറുക്കാനും സമർപ്പിച്ചാൽ മതി. വിശ്വാസികളുടെ സാക്ഷിപത്രമാണിത്. അപ്പൂപ്പന്റെ അനുഗ്രഹത്തിനുവേണ്ടി ഇഷ്ടനിവേദ്യങ്ങളുമായി കൊടുംകാട്ടിലെ അപ്പൂപ്പൻ കാവിൽ നിത്യവും എത്തുന്നവർ നിരവധിയാണ്. എല്ലാവർക്കും പറയാനുളളത് അപ്പൂപ്പന്റെ അനുഗ്രഹത്തിന്റെ കഥകൾ മാത്രം. ആ കഥകളെക്കുറിച്ച് പറയുകയാണ് കൗമുദി ടിവിയിലെ ഒരു കഥ അറിയാത്ത കഥയിലൂടെ.
