
പാലക്കാട് പറക്കുന്നം സ്വദേശിയായ ജയകുമാർ കഴിഞ്ഞ ഇരുപത്തി രണ്ട് വർഷമായി ചൈന്നൈ ആസ്ഥാനമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിലെ സ്ഥിര ജോലിക്കാരനായിരുന്നു. കൊവിഡ് മഹാമാരി കാരണം തൊഴിൽ നഷ്‌ടപ്പെട്ട് മാസങ്ങളോളം വേറെ തൊഴിലിന് ഒന്നും പോകാതെ വീട്ടിൽ തന്നെയായിരുന്നു. കൊവിഡ് രോഗ ഭീതി ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞാൽ തിരും എന്ന പ്രതീക്ഷയിലായിരുന്നു ജയകുമാർ.
മാസങ്ങൾ കടന്ന് പോയപ്പോൾ സ്ഥിര വരുമാനം ഇല്ലാതെയായി. ഒടുവിൽ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകാനായി ഒരു തൊഴിൽ കണ്ടെത്തുകയായിരുന്നു. പപ്പായ കച്ചവടം ആണ് ജയകുമാറിന്റെ ഇപ്പോഴത്തെ വരുമാന മാർഗം. പാലക്കാട് ജില്ലയിലെ വണ്ടിത്താവളം, ,പട്ടഞ്ചേരി എന്നി ഭാഗത്തുള്ള ഫാമിൽ നിന്നാണ് പപ്പായ എത്തിക്കുന്നത്. വിക്ടോറിയ കോളേജിന് മുന്നിലാണ് കച്ചവടം. മൂന്ന് കിലോ നൂറ് രൂപയാണ് വില.
രാവിലെ പത്ത് മണിക്ക് തുടങ്ങി വൈകിട്ട് ഏഴ് മണിവരെ കച്ചവടം ചെയ്യുന്നുണ്ട് നല്ല തൊഴിലും വരുമാനവും ഇതിൽ നിന്ന് കിട്ടുന്നുണ്ടെന്ന് ജയകുമാർ പറയുന്നു. കൊവിഡ് പ്രതിരോധത്തിന് നല്ല ഫലം ആണ് പപ്പായ. ഏത് പ്രയത്തിലുള്ളവർക്കും പപ്പായ കഴിക്കാം. നമ്മുടെ വീട്ടിൽ സാധരണ അടുക്കള കൃഷിയായി ചെയുന്നുണ്ട് ചിലർ. പപ്പായ കൊണ്ട് വിവിധതരം വിഭവങ്ങളും, സൗന്ദര്യ വസ്തുകളും ഉണ്ടാക്കാറുണ്ട്.