
ഒരു ഭീമാകാര പക്ഷിയാണ് ഹാർപ്പി പരുന്ത്. അമേരിക്കയുടെയും സൗത്ത് അമേരിക്കയുടെയും ഭാഗങ്ങളിലാണ് ഈ പക്ഷിയെ കാണാനാകുക. മഴക്കാടുകളിൽ കാണപ്പെടുന്ന പക്ഷികളിൽ ഏറ്റവും വലിപ്പവും ശക്തിയുമുള്ളതാണ് ഹാർപ്പി. ബ്രസീലിൽ ഇതിനെ 'രാജകീയ പരുന്ത്' എന്നും വിളിക്കും. ഇതിന് ഹാർപ്പി എന്ന് പെരുവന്നതിന് പിന്നിൽ ഒരു കഥയുണ്ട്. പുരാതന ഗ്രീക്ക് വാക്കായ ഹാർപിയ ആണ് ഇൗ പേരിന് ആധാരമായി വന്നത്. ഗ്രീക്ക് പുരാണത്തിലെ ഹാർപികൾ എന്ന ജീവികളാണ് മരിച്ചവരെ പാതാളത്തിലേക്ക് കൊണ്ടുപോകുന്നത്. പരുന്തിനെപ്പോലെ ശരീരവും മനുഷ്യന്റെ മുഖവുമാണ് ഹാർപികൾക്ക്. ഈ പക്ഷിയെ കാണുമ്പോഴും ആളുകൾക്ക് തോന്നുന്ന സംശയം ഇതാണ്. ഇത് ശരിക്കുമുള്ള പക്ഷിയാണോ അതോ വല്ല മനുഷ്യനും പക്ഷി വേഷവും മുഖംമൂടിയും ഇട്ടു നില്കുകയാണോ എന്ന് ആർക്കും സംശയം തോന്നും. ഈ പക്ഷിയുടെ ഇഷ്ട ഭക്ഷണം വൃക്ഷങ്ങളിൽ വസിക്കുന്ന സസ്തനികളാണ്. അതിൽ തന്നെ സ്ലോത്തുകളെയും കുരങ്ങന്മാരെയുമാണ് പ്രിയം. വനനശീകരണം മൂലം ഈ പക്ഷിയുടെ എണ്ണവും കുറഞ്ഞ് വരികയാണ്. പനാമയുടെ ദേശീയ പക്ഷിയാണ് ഹാർപി. ഹാരി പോട്ടറിലേ സാങ്കല്പിക ഫോക്‌സ് എന്ന ഫിനിക്‌സ് പക്ഷിയുടെ രൂപം ഹാർപിയിൽ നിന്നാണ് വന്നത്. ഹാർപ്പി പരുന്തുകളിൽ പെൺവർഗത്തിന് മറ്റുള്ളവയെക്കാൾ രണ്ടിരട്ടി വലിപ്പം ഉണ്ടാകും. മാത്രവുമല്ല ഈ പക്ഷിക്ക് അതിന്റെ കാലുകൾ കൊണ്ട് മനുഷ്യന്റെ കൈകൾ ഒടിയാൻ തക്കശക്തിയിൽ പ്രഹരിക്കാൻ കഴിയും.