
കാൻസർ ചികിത്സയിലായിരുന്ന സഞ്ജയ് ദത്ത് കെജിഎഫ് 2 ലൊക്കേഷനിൽ തിരിച്ചെത്തി. കെജിഎഫ് 2 നായുള്ള പുതിയ മേക്കോവർ ലുക്ക് സഞ്ജയ് ദത്ത് തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചു. ഈ പ്രായത്തിലും സിനിമയോടും ജീവിതത്തോടുമുള്ള അദ്ദേഹത്തിന്റെ ആവേശം മറ്റുള്ളവർക്കും പ്രചോദനമാണെന്ന് സിനിമാപ്രേമികളും പറയുന്നു. കെജിഎഫ് 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിലാണ് അണിയറപ്രവർത്തകർ.ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ്. ആദ്യ ഭാഗത്തിൽ നായികയായ ശ്രീനിഥി ഷെട്ടിയും രണ്ടാം ഭാഗത്തിൽ വേഷമിടുന്നുണ്ട്.