
ദുബായ്: ജനിച്ച ഉടൻ തന്നെ കൊച്ചുമിടുക്കൻ നോട്ടമിട്ടത് ഡോക്ടറുടെ മാസ്കിനെയാണ്. നോട്ടമിടുക മാത്രമല്ല മാസ്കിൽ കയറി പിടിക്കുകയും ചെയ്തു.
 യു.എ.ഇയിൽ ഗൈനക്കോളജിസ്റ്റായ സമീർ ചെയബാണ് താൻ പ്രസവ ശുശ്രുഷ ചെയ്ത ഈ നവജാത ശിശുവിന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഫോട്ടോ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്. മുറുകെപ്പിടിച്ച മാസ്കിൽ പിഞ്ചുപൈതൽ പിടിവിടാതെ നിന്നതോടെ ചിരിക്കുന്ന സമീർ ഡോക്ടറുടെ മുഖം ചിത്രത്തിൽ കാണാം.ഇത് ഈ വർഷത്തെ തന്നെ മികച്ച ചിത്രമാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്.