pinarayi-vijayan

സംസ്ഥാനത്ത് നടന്ന കരാർ നിയമനങ്ങൾക്കെതിരെ വി.ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യത്തിന് തെറ്റായ ഉത്തരമാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സതീശന്റെ കുറിപ്പ്. പ്രതിപക്ഷ നേതാവ് നൽകിയ കത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് 11647 പേരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചെന്നാണ്. എന്നാൽ അഡ്വ. പ്രാൺകുമാർ എന്നയാൾ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ 117267 പേർക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകിയെന്നാണ് ഉത്തരം.

വിവരാവകാശ നിയമത്തിലൂടെ ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയാണ് ശരി. പുറത്തുവന്നത് സർക്കാർ വകുപ്പുകളിലെ കണക്ക് മാത്രമാണെന്നും അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ കണക്ക് വേറെ വരുമെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇത്രമാത്രം പിൻവാതിൽ നിയമനങ്ങൾ നടന്ന ഒരു കാലവും ഉണ്ടായിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് പി.എസ്.സി പരീക്ഷ എഴുതി കാത്ത് നിൽക്കുന്നവർക്ക് നിയമനം ലഭിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സംസ്ഥാനത്ത് കഴിഞ്ഞ നാലരവർഷക്കാലം നിയമിച്ച താത്ക്കാലിക/ കരാറടിസ്ഥാന / ദിവസ വേതന ജീവനക്കാരുടെ എണ്ണം എത്ര ? പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് കത്തെഴുതി ചോദിച്ചപ്പോൾ കിട്ടിയത് 11674 പേർ എന്നാണ്. അഡ്വ. പ്രാൺകുമാർ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കിട്ടിയത് 117267 (ഒരു ലക്ഷത്തി പതിനേഴായിരത്തി ഇരുന്നൂറ്റി അറുപത്തേഴ് ) എന്നാണ്.

രണ്ടാമത്തെ ഉത്തരമാണ് ശരി. ഇത് സർക്കാർ വകുപ്പുകളിലെ മാത്രം കണക്കാണ്.

ഇനി അർദ്ധ സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിലെ കണക്ക് വേറെ വരും.

ഇത്രമാത്രം പിൻവാതിൽ നിയമനങ്ങൾ നടന്ന ഒരു കാലവും ഉണ്ടായിട്ടില്ല.

പിന്നെ എങ്ങനെയാണ് PSC പരീക്ഷ എഴുതി കാത്ത് നിൽക്കുന്നവർക്ക് നിയമനം ലഭിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ നാലരവർഷക്കാലം നിയമിച്ച താത്ക്കാലിക/ കരാറടിസ്ഥാന / ദിവസ വേതന ജീവനക്കാരുടെ എണ്ണം എത്ര ?
...

Posted by V D Satheesan on Friday, October 16, 2020