
ന്യൂയോർക്ക്: നീണ്ട കഴുത്തുള്ള ജിറാഫ് എന്നും കൗതുക കാഴ്ചയാണ്. നീളൻ കഴുത്ത് നിലത്ത് മുട്ടിച്ച് കഷ്ടപ്പെട്ട് പുല്ല് തിന്നുന്ന ജിറാഫിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തിന്നുന്ന രീതിയും അതിനായി എടുക്കുന്ന കഷ്ടപ്പാടുമാണ് വീഡിയോയെ വൈറലാക്കിയത്. ഡാനിയേൽ ഹോളണ്ട് എന്നയാളാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മുൻ കാലുകൾ വശങ്ങളിലേക്ക് അകറ്റിവച്ച് തറനിരപ്പിലുള്ള പുല്ല് കഴിക്കുകയാണ് ജിറാഫ്. പുല്ല് കടിച്ചെടുത്ത ശേഷം തലയുയർത്തി കാലുകൾ പൂർവ സ്ഥിതിയിലാക്കിയിട്ടാണ് കക്ഷി പുല്ല് ചവച്ചരയ്ക്കൽ പ്രക്രിയയിലേക്ക് കടക്കുന്നത്. ഏഴ് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ 9 മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഇതോടെ തങ്ങളുടെ കൈകളിലുള്ള ജിറാഫ് വീഡിയോകൾ അപ്‌ലോഡ് ചെയ്യാനുള്ള തിരക്കിലാണ് ആരാധകർ.