terror-attack

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി സൈനികർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലും വടക്കൻ വാസിരിസ്ഥാനിലെ റാസ്മാകിലുമാണ് ആക്രമണങ്ങൾ നടന്നത്.

ബലൂചിസ്ഥാനിൽ ഉണ്ടായ ആദ്യ ആക്രമണത്തിൽ ആയുധധാരികളായി എത്തിയ ഏഴ് അക്രമകാരികൾ സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് ഗാസ് ഡെവലപ്‌മെന്റ് കോർപറേഷന്റെ കാവൽക്കാരനെ ആക്രമിച്ചതായി സൈനിക വിഭാഗം പറഞ്ഞു. ഓർമാറയ്ക്ക് സമീപമുള്ള തീരദേശ ഹൈവേയിൽ നടന്ന ആക്രമണത്തിൽ ഏഴ് സൈനികരെയും സ്വകാര്യ സുരക്ഷാ സേനയെയും അക്രമകാരികൾ കൊലപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്വതന്ത്ര ബലൂചിസ്ഥാൻ വേണമെന്ന ആവശ്യം ഉന്നയിച്ച് പോരാടുന്ന രണ്ട് പ്രധാന ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.വടക്കൻ വാസിരിസ്ഥാനിലെ റാസ്മാകിനടുത്ത് നടന്ന രണ്ടാമത്തെ ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു.