
കൊൽക്കത്ത: ദിനേഷ് കാർത്തിക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞു. പകരം ഇംഗ്ലണ്ടിനെ ലോകകപ്പ് ചാമ്പ്യൻമാരാക്കിയ ഒയിൻ മോർഗൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തു. ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് കാർത്തിക് നായകസ്ഥാനത്തു നിന്ന് പിന്മാറുന്നതെന്നാണ് വിവരം. ഇന്നലെ മുംബയ് ഇന്ത്യൻസിനെതിരായ മത്സരത്തിൽ മോർഗനായിരുന്നു കൊൽക്കത്തയെ നയിച്ചത്.
ഈ സീസണിൽ ടീമിനെ നയിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് 108 റൺസ് മാത്രമാണ് കാർത്തിക്കിന് നേടാനായത്. കാർത്തിക്കിന്റെ ക്യാപ്ടൻ സിയിൽ ഈ സീസണിൽ നാല് വിജയങ്ങളും മൂന്ന് തോൽവിയുമാണ് കൊൽക്കത്തയുടെ സമ്പാദ്യം. മോർഗനെ നായകനാക്കണമെന്ന് ആരാധകരുടെ ഭാഗത്ത് നിന്ന് നേരത്തേ തന്നെ ആവശ്യം ഉയർന്നിരുന്നു. ഇംഗ്ലണ്ടിനെ 126 ഏകദിനങ്ങളിലും 52 ട്വന്റി-20 മത്സരങ്ങളിലും മോർഗൻ നയിച്ചിട്ടുണ്ട്.
നോട്ട് ദ പോയിന്റ്
2018ൽ ഗംഭീർ ടീം വിട്ടതിതെ തുടർന്നാണ് കാർത്തിക്ക് കൊൽക്കത്തയുടെ നായകസ്ഥാനം ഏറ്രെടുത്തത്. ആദ്യ സീസണിൽ ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ കാർത്തിക്കിനായി.
2019ൽ കൊൽക്കത്ത അഞ്ചാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ സീസണിൽ കാർത്തിക്കിന്റെ ക്യാപ്ടൻ സിയെ ടീമിലെ സൂപ്പർ ആൾ റൗണ്ടർ ആന്ദ്രേ റസ്സൽ പരസ്യമായി വിമർശിച്ചത് വിവാദമായിരുന്നു.