
ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2'വിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ഒരു വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് തന്റെ കാറിൽ, സ്ലോ മോഷനിൽ വന്നിറങ്ങുന്ന താരത്തിന്റെ വീഡിയോ ദൃശ്യം കൈയടിയും അതുപോലെ തന്നെ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
മാസ്ക് ധരിച്ച് ലൊക്കേഷനിലേക്ക് എത്തുന്ന മോഹൻലാൽ തന്റെ വാഹനത്തിൽ നിന്നും ഇറങ്ങിയശേഷം മാസ്ക് ഊരി മാറ്റിക്കൊണ്ട് പുറത്തേക്ക് നടന്നുപോകുന്നതാണ് പ്രശംസയ്ക്കിടയിലും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയത്.
എന്നാൽ ഇപ്പോൾ മാസ്ക് ധരിച്ചുകൊണ്ടുതന്നെ താൻ കാറിൽ നിന്നുമിറങ്ങി നടന്നുപോകുന്ന വീഡിയോ ആണ് മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തിരിക്കുന്നത്. മാസ് സംഗീതത്തിന്റെ ആകമ്പടിയോടെയുള്ള താരത്തിന്റെ വരവ് കാണിക്കുന്ന ഈ വീഡിയോ മോഹൻലാലിന്റെ മുമ്പത്തെ 'രാജകീയ വരവിനെ'യും വെല്ലുന്നതാണെന്നാണ് ആരാധകരുടെ അഭിപ്രായം.