
കൊവിഡിനെ പിടിച്ചുകെട്ടാൻ ലോക വ്യാപകമായി തിരക്കിട്ട വാക്‌സിൻ പരീക്ഷണങ്ങൾ നടക്കുകയാണ്. തങ്ങൾ നടത്തിയ വാക്‌സിൻ പരീക്ഷണം ഫലപ്രദമാണെന്ന് ചൈനയിലെ മുഖ്യ വാക്‌സിൻ നിർമ്മാതാക്കളായ ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് വ്യക്തമാക്കി. പരീക്ഷണം നടത്തിയവരിൽ രോഗ പ്രതിരോധ ശേഷി വർദ്ധിച്ചതായാണ് കണ്ടെത്തൽ.മെഡിക്കൽ ജേർണലായ ലാൻസെന്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്