neet-

കേരളത്തിൽ മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് മാർക്ക് സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിലൂടെ upload ചെയ്യണം. ഇതനുസരിച്ച് പ്രവേശന പരീക്ഷാ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് ഓൺലൈൻ വഴി ഓപ്ഷൻ നൽകിയാണ് പ്രവേശനം. നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പ്രവേശനം ആഗ്രഹിക്കുന്നവർ KEAM രജിസ്റ്റർ ചെയ്തിരിക്കണം.

സർക്കാർ, സ്വാശ്രയ സീറ്റുകളിലേക്കും NRI ക്വാട്ടയിലേയ്ക്കും റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷാ കമ്മിഷണർ ഓപ്ഷൻ അനുസരിച്ച് കൗൺസലിംഗ് പ്രക്രിയ പൂർത്തിയാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലേയ്ക്ക് അപേക്ഷിക്കുന്നവർ അതത് സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷ അതോറിറ്റി കളിൽ രജിസ്റ്റർ ചെയ്യണം.
കർണ്ണാടക www.kea.kar.nic.in തമിഴ്‌നാട് www.tnhealth.org,, പുതുച്ചേരി www. centacpuduchery.in,, ആന്ധ്ര www.apmedco.com.

ഫീസ് ഘടന

ഓപ്ഷൻ നൽകുന്നതിന് മുമ്പ് ഫീസ് ഘടന വിലയിരുത്തണം. സർക്കാർ മെഡിക്കൽ കോളേജുകളിൽ 25000/- വരെ ഫീസുള്ളപ്പോൾ ഡീംഡ് കോളേജുകളിൽ വാർഷിക ഫീസ് 11-30 ലക്ഷം രൂപവരെയാണ്. കേരളത്തിൽ സ്വാശ്രയ കോളേജുകളിൽ 5.32 - 6.83 ലക്ഷംവരെയാണ് വാർഷിക ഫീസ്.
ഫീസ്, നീറ്റ് റാങ്ക്/മാർക്ക്, മുൻവർഷങ്ങളിലെ റാങ്ക് നിലവാരം അഡ്മിഷൻ എന്നിവ വിലയിരുത്തണം. ശ്രദ്ധയോടെ മാത്രമേ ഓപ്ഷൻ നൽകാവൂ. NRI ക്വാട്ടയിൽ അഡ്മിഷന് ശ്രമിക്കുന്നവർ നിശ്ചിത രേഖകൾ ഹാജരാക്കണം. കേരളത്തിൽ NRI ക്വാട്ടയിലേക്ക് യോഗ്യതയുള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിക്കും. നീറ്റുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായി മനസ്സിലാക്കി മാത്രമേ ഓപ്ഷൻ പ്രക്രിയയിൽ പങ്കെടുക്കാവൂ.

2019ൽ പ്രവേശനം

ലഭിച്ച അവസാന റാങ്ക്

എം.ബി.ബി.എസ്

ആൾ ഇന്ത്യ ക്വാട്ട-12618
കേരളം:ആൾ ഇന്ത്യ ക്വാട്ട, പി.ജി.ടി -7909
കീം. ഗവൺമെന്റ് -936
സ്വാശ്രയം-5804


ബി.ഡി.എസ്
ആൾ ഇന്ത്യ ക്വാട്ട-19740
കേരള ആൾ ഇന്ത്യ-പി.ജി.ടി -19301
കീം ഗവൺമെന്റ് - 4576
സ്വാശ്രയം -20993