
ദുബായ്: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിന് ഡോ. ശശി തരൂർ എം.പി അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
മത മൈത്രിയ്ക്കും ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനുമായി പാർലമെന്റിനകത്തും പുറത്തും നടത്തുന്ന ഇടപെടലിനെ മുൻനിർത്തിയാണ് തരൂരിന് പുരസ്കാരം നൽകുന്നതെന്ന്ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുരസ്കാര സമർപ്പണവും സെമിനാറും കോഴിക്കോട്ട് വച്ച് നടത്തുമെന്ന് ഭാരവാഹികളായ ഡോ. പി.എ. ഇബ്രാഹിം ഹാജി, ദുബായ് കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം ഇളേറ്റിൽ തുടങ്ങിയവർ അറിയിച്ചു.