us-election

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രാഥമിക ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പോസ്റ്റൽ ബാലറ്റ് വോട്ടിംഗാണ് ആരംഭിച്ചത്. നേരിട്ടെത്തി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്കായാണ് പോസ്റ്റൽ വോട്ട് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമത് നിൽക്കുന്ന അമേരിക്കയിൽ പോസ്റ്റൽ ബാലറ്റ് സംവിധാനം ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് പോസ്റ്റൽ ബാലറ്റിന് എതിരാണ്. പോസ്റ്റൽ ബാലറ്റ് തട്ടിപ്പാണെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. വോട്ട് എണ്ണുമ്പോൾ പോസ്റ്റൽ ബാലറ്റാണ് കൂടുതലെങ്കിൽ സ്ഥാനമൊഴിയില്ലെന്ന ട്രംപിന്റെ പ്രസ്താവന വിവാദമുയർത്തിയിരുന്നു.