
കോഴിക്കോട്: ഗോകുലം കേരള എഫ്.സിയുടെ ഫോർവേഡ് രാഹുൽ കെ.പിയുടെ കരാർ പുതുക്കി. ഗോകുലത്തിന്റെ അക്കാഡമിയിലൂടെ വളർന്നു വന്ന താരമാണ് 21കാരനായ രാഹുൽ.ഗോകുലത്തിന്റെ അണ്ടർ-18 അക്കാഡമിയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബാളിലേക്ക് വരുന്നത്.
അണ്ടർ-18 നിന്നും റിസേർവ് ടീമിലിക്കും, പിന്നെ സീനിയർ ടീമിലേക്കുമെത്തി.2017-18 സന്തോഷ് ട്രോഫിയിൽ അഞ്ചു ഗോളുകൾ നേടി, കേരളത്തിലേക്ക് സന്തോഷ് ട്രോഫി കൊണ്ട് വരുന്നതിലും വലിയ പങ്കു വഹിച്ചു.
എന്റെ അക്കാഡമി കാലം മുതലേ ഞാൻ ഗോകുലത്തിനു വേണ്ടി ബൂട്ടിട്ടതാണ്. അത് തുടരുന്നതിൽ വളരെ അധികം സന്തോഷം ഉണ്ട്-
രാഹുൽ 
ഗോകുലം ഫുട്ബാൾ ക്ലബ് സ്ഥാപിതം ആയതു തന്നെ രാഹുലിനെ പോലെയുള്ള കളിക്കാരെ കണ്ടു പിടിച്ചു മുന്നോട്ടു കൊണ്ടുവരുവാനാണ്. ഗോകുലത്തിലൂടെ ഇനിയും താരങ്ങൾ വളരട്ടെ എന്ന് ഞാൻ ആശിക്കുന്നു.
ഗോകുലം ഗോപാലൻ, ഗോകുലം കേരള എഫ്.സി ചെയർമാൻ