medisep

തിരുവനന്തപുരം: മെഡിസെപ് നടപ്പിലാക്കുന്നതിന് മുമ്പ് സർക്കാർ ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. സർക്കാർ വിഹിതവും ഉൾപ്പെടുത്തി ജീവനക്കാരുടെ വിഹിതം കുറയ്ക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാ‌ർ ആവശ്യപ്പെട്ടു. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തണെന്നും ഒ.പിക്കും പരിരക്ഷ നൽകണമെന്നും എൻ.ജി.ഒ സംഘ് ജനറൽ സെക്രട്ടറി ടി.എൻ.രമേശ് ആവശ്യപ്പെട്ടു.