rape

കാൺപൂർ: ഉത്തർപ്രദേശിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാൻ പോയ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെ രണ്ട് പേർ ചേർന്ന് തട്ടി കൊണ്ട് പോയി മാനഭംഗപ്പെടുത്തി. ഒറായ് പട്ടണത്തിലെ കാട്ടിനുള്ളിലേക്ക് കൊണ്ട് പോയാണ് പെൺകുട്ടിയെ ഇവർ പീഡിപ്പിച്ചത്. ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ കാട്ടിൽ ഉപേക്ഷിച്ചു ഇവർ കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

പീഡനത്തിൽ ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധം തെളിഞ്ഞ പെൺകുട്ടിക്ക് പ്രതികളെ തിരിച്ചറിയാനായില്ല. എന്നാൽ അവളെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയപ്പോൾ ഒരാൾ മറ്റെ ആളുടെ പേര് വിളിച്ചതായി ശ്രദ്ധയിൽപെട്ടിരുന്നു. ഇതോടെയാണ് പ്രതികളുടെ പേര് വച്ച് ആവരെ ഫേസ്ബുക്കിൽ തിരയാൻ പെൺകുട്ടി തീരുമാനിച്ചത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ പ്രതികളിൽ ഒരാളായ ഗൗരവ് സോണിയെ കണ്ടെത്തി. ഇയാളെ വിട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളിൽ നിന്നും കൂട്ട് പ്രതിയായ നീരജിനെയും അന്വേഷണ സംഘം പിടികൂടി. പ്രതികൾക്ക് എതിരെ പോസ്കോ ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.