
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ധാന്യമാണ് ബജ്റ. ആന്റീ ഓക്സിഡന്റുകൾ, സോഡിയം, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ്, ഫോസ്‌ഫറസ്, പ്രോട്ടീൻ, അയേൺ എന്നിവയാൽ സംപുഷ്ടമാണിത്. കൊളസ്ട്രോൾ,രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നത് വഴി ഹൃദയസംരക്ഷണത്തിന് സഹായകമാണ്. മസിൽ വർദ്ധിപ്പിക്കാനാഗ്രഹിക്കുന്നവർക്ക് വെജിറ്റേറിയൻ പ്രോട്ടീൻ ആയി ഉപയോഗിക്കാം. നാരുകൾ ധാരാളമുള്ളതിനാൽ ബജ്റ കഴിച്ചാൽ ഏറെ നേരം വിശപ്പനുഭവപ്പെടില്ല.
ഇങ്ങനെ ഭക്ഷണം കുറച്ച് ഭാരം കുറയ്ക്കാം. ധാരാളം മഗ്നീഷ്യം ഉള്ളതിനാൽ പ്രമേഹ രോഗികൾക്ക് ആരോഗ്യകരമായ ധാന്യം. അസിഡിറ്റി കുറയ്ക്കാനും ബജ്റ സഹായിക്കുന്നു. ഇരുമ്പിന്റെ കുറവു മൂലമുണ്ടാകുന്ന അനീമിയയെ പ്രതിരോധിക്കാൻ ഇതിനാകും. രക്തത്തിൽ ഹിമോഗ്ലോബിൻ അളവു കൂടുന്നതിനും സഹായിക്കും ബജ്റ. എല്ലുകളുടെ ആരോഗ്യത്തിനും മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാനും ചർമ, നേത്ര സംരക്ഷണത്തിനും സഹായിക്കുന്നതിനൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുന്നതിനും ബജ്റ മികച്ചതാണ്.