
ദുബായ്: വിസാ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് പാകിസ്ഥാനിൽ നിന്നുവന്ന 678 യാത്രക്കാരെ യു.എ.ഇ സർക്കാർ തിരിച്ചയച്ചു. മുഴുവൻ 558 യാത്രക്കാരെ ഇതിനോടം തിരിച്ചയച്ചു. ബാക്കിയുള്ള 120 യാത്രക്കാരെ അടുത്ത 12 മണിക്കൂറിനുള്ളിൽ വിവിധ വിമാനങ്ങളിലായി തിരിച്ചയക്കും. പാകിസ്ഥാൻ കോൺസുലേറ്റ് ജനറലാണ് ഇക്കാരയം വ്യക്തമാക്കിയത്.
പാകിസ്ഥാൻ പൗരന്മാർക്ക് ദുബായ് വിമനത്താവളത്തിലിറങ്ങണമെങ്കിൽ ആവശ്യമായ രേഖകളും വിസയും ഉണ്ടായിരിക്കണം. ഇന്ത്യ,നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ അനുവദിക്കുന്നതിന് 
യു.എ.ഇ  ഇപ്പോൾ പുതിയ നിയമം പാസാക്കിയിട്ടുണ്ട്.