siasankar

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു. അദ്ദേഹത്തെ ഇന്ന് ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കും. ഡോക്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.

ഇന്നലെ വൈകിട്ട് ആറിന് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നു. മൊഴി രേഖപ്പെടുത്താൻ കസ്റ്റംസ് ചട്ടം 108 പ്രകാരമുള്ള നോട്ടീസിലെ ക്രൈം നമ്പർ കൃത്യമല്ലെന്ന് ശിവശങ്കർ തർക്കിച്ചു. പുതിയ കേസാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ മറുപടി നൽകി. പിന്നീട് ഫോണിൽ വിളിച്ച് തനിക്ക് സുഖമില്ലെന്നും, ഹാജരാകാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു

തുടർന്ന് അഞ്ചരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പൂജപ്പുരയിലെ വസതിയിലെത്തി ഒപ്പം വരണമെന്ന് നിർദ്ദേശിച്ചു. സ്വന്തം കാറിൽ വരാമെന്ന് ശിവശങ്കർ അറിയിച്ചെങ്കിലും കസ്റ്റംസ് അനുവദിച്ചില്ല. എയർ കാർഗോ വിഭാഗത്തിന്റെ കെ.എൽ 7 എ.സി 2711 അംബാസിഡർ കാറിൽ അദ്ദേഹത്തെ കയറ്റി. കാർ ജഗതിയിലെത്തിയപ്പോൾ നെഞ്ചുവേദനയുണ്ടെന്നും, രക്തസമ്മർദ്ദം ഉയരുന്നുണ്ടെന്നും ശിവശങ്കർ പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.