
റാഞ്ചി: ജാര്‍ഖണ്ഡില്‍ പന്ത്രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ട്യൂഷന്‍ ക്ലാസില്‍ പോകുന്നതിനിടെയാണ് പെൺകുട്ടി പീഡനത്തിനിരയായത്. കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.കേസന്വേഷണത്തിന് ഏഴംഗ സംഘത്തെ നിയോഗിച്ചു.
പന്ത്രണ്ടുകാരി രാവിലെ ട്യൂഷനായി സൈക്കിളിൽ പോയതാണ്. തിരിച്ച് വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.കൂട്ടബലാത്സംഗമാണോ നടന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെയുണ്ടായ മൂന്നാമത്തെ ബലാത്സംഗക്കൊലയാണിത്.